റിസര്‍വ് ബാങ്ക് യോഗം ഇന്ന്

Posted on: November 19, 2018

മുംബൈ : കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുട നിര്‍ണായക ബോര്‍ഡ് യോഗം ചേരും.ഓഹരി വിപണി, ബാങ്കുകള്‍,ബാങ്കിംഗ് ഇതര സ്ഥാപന(എന്‍ബിഎഫ്‌സി)ങ്ങള്‍ തുടങ്ങിയവയില്‍ യോഗതീരുമാനങ്ങള്‍ നിര്‍ണായകമായിരിക്കും.

ആര്‍ബിഐയുടെ വായ്പാ നയ സമിതി (എംപിസി)യോഗങ്ങള്‍ക്കു മാത്രമായിരുന്നു മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ബോര്‍ഡില്‍ 18 അംഗങ്ങളാണുള്ളത്.ഗവര്‍ണറും നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരും സര്‍ക്കാരിന്റ രണ്ടു പ്രതിനിധികളുമൊഴികെയുള്ളവര്‍ സ്വതന്ത്രാംഗങ്ങളാണ്.

TAGS: RBI |