ഇൻഡിഗോ കൊച്ചിയിൽ നിന്ന് നാല് സർവീസുകൾ ആരംഭിച്ചു

Posted on: November 16, 2018

കൊച്ചി : രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ 4 പുതിയവിമാന സർവീസുകൾ  ആരംഭിച്ചു. മാലി, ഗുവാഹത്തി, ജയ്പൂര്‍, നാഗ്പൂര്‍ സര്‍വീസുകളുടെ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ നിര്‍വഹിച്ചു.

മാലി വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ 6.20 ന് പുറപ്പെടും. ഗുവാഹത്തി രാവിലെ 5.40നും ജയ്പൂര്‍ വൈകിട്ട് 3.10 നും നാഗ്പൂര്‍ രാത്രി ഒന്‍പതിനും കൊച്ചിയില്‍ നിന്നു പുറപ്പെടും.

എല്ലാം നേരിട്ടുള്ള സര്‍വീസുകളാണ്. ഡിസംബര്‍ ഒന്നിന് ഇന്‍ഡിഗോ ഗോവ, ലകനൗ, ഭുവനേശ്വര്‍ സര്‍വീസുകളും ആരംഭിക്കും.

TAGS: IndiGo |