ദക്ഷിണേന്ത്യയില്‍ ഹോണ്ട ടുവീലേഴ്‌സ് 1600 ടച്ച് പോയിന്റുകള്‍

Posted on: November 10, 2018

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഹോണ്ട മാട്ടോര്‍സൈക്കിളിന് 1600 ടച്ച് പോയിന്റുകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാന്‍ഡ് ആണ് ഹോണ്ട.
250 ലേറെ പ്രൈമറി ഡീലര്‍മാരും അറുന്നൂറിലധികം സെക്കന്‍ഡറി ടച്ച് പോയിന്റുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഹൈദരാബാദിലെ കോതാപേട്ടില്‍ ആണ് അറുന്നൂറാമത്തെ ടച്ച് പോയിന്റ് തുറന്നിട്ടുള്ളത്. 14000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഈ ഷോറൂം.

ശാഖകള്‍ വിപുലീകരിക്കുന്നതിലൂടെ പരമാവധി ഉപഭോക്താക്കളിലേക്കെത്തുകയാണ് ലക്ഷ്യമെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

മെട്രോ നഗരങ്ങളും മറ്റ് ഉള്‍പ്രദേശങ്ങളും ഉള്‍പ്പെടെ 5 റീജണലുകളായി മൊത്തം 5800 ടച്ച് പോയിന്റുകളാണ് ഉള്ളത്.

ഉത്സവ സീസണിനോടനുബന്ധിച്ച് ഹോണ്ടയുടെ ടു വീലര്‍ വാങ്ങുമ്പോള്‍ 100 ശതമാനം സൗജന്യമായി ഹോണ്ട ജോയ് ക്ലബില്‍ അംഗത്വം ലഭിക്കും. എല്‍ ജി എല്‍.ടി. ടി.വി, സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍, സോണി ഇയര്‍ഫോണുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ അവസരം ലഭിക്കും. ‘വിംഗ്‌സ് ഓഫ് ജോയ്ക്ക് കീഴില്‍ ഫെസ്റ്റിവല്‍ ലക്കി ഡ്രോ നവംബര്‍ നവംബര്‍ 30 വരെ ലഭ്യമാണ്. മഹാ ജോയി & ബമ്പര്‍ ജോയി റിവാര്‍ഡുകളിലൂടെ ഹോണ്ട ബ്രിയോ കാര്‍, ഹോണ്ട അമേസ് കാര്‍ വിജയിക്കാന്‍ അവസരം ലഭിക്കും.