ഐകിയ മഹാരാഷ്ട്രയില്‍ 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

Posted on: November 8, 2018

മുംബൈ : ഐകിയ മഹാരാഷ്ട്രയില്‍ നേരിട്ടും അല്ലാതെയും 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഹൈദരാബാദില്‍ തുടക്കം കുറിച്ച സ്വീഡിഷ് ഗൃഹോപകരണ ശൃംഖല ഐകിയ മുംബൈയിലേക്കും ചുവടുറപ്പിക്കുന്നു. 2019-ടു കൂടി ഇ കൊമേഴ്‌സ് സൈറ്റുകളും ഷോപ്പുകളുമായി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള വില്പന വഴി സപ്ലൈ ചെയിന്‍ , അസംബ്ലി സര്‍വ്വീസസ്, മെര്‍ച്ചന്‍ഡൈസിംഗ് എന്നീ മേഖലകളിലാണ് ജോലി സാധ്യതകളേറെയും. 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പു നല്‍കി കൊണ്ടായിരിക്കും ഇനി മുതല്‍ നിയമനങ്ങള്‍. കൂടാതെ ജോലിസ്ഥലത്തെ അന്തരീക്ഷം കൂടുതല്‍ സൗഹൃദപരമാക്കാന്‍ ഡേ കെയര്‍ പോളിസി, പേരന്റല്‍ ലീവ് പോളിസി, ട്രാന്‍സ്‌പോര്‍ട്ട് പോളിസി, നൂതന പെന്‍ഷന്‍ പോളിസികളും ഇതില്‍ ഉള്‍പ്പെടുന്നു.

 

TAGS: Ikea |