ഗ്രൗണ്ട് സ്റ്റാഫിന്റെ മിന്നൽ സമരം : എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നു

Posted on: November 8, 2018

മുംബൈ : ഗ്രൗണ്ട് സ്റ്റാഫ് ഇന്നലെ രാത്രി ആരംഭിച്ച മിന്നൽ സമരത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നു. പിരിച്ചുവിട്ട മൂന്ന് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രൗണ്ട് ഹാൻഡിലിംഗ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ പണിമുടക്കിയത്.

പണിമുടക്കിനെ തുടർന്ന് മുംബൈ – നുവാർക്ക് വിമാനം രണ്ടരമണിക്കൂറും മുംബൈ – ബാങ്കോക്ക് വിമാനം 6 മണിക്കൂറും വൈകി. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ജീവനക്കാരുടെ സമരം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.