ടെക് വാന്റേജിന് ഡിലോയിറ്റ് അംഗീകാരം

Posted on: November 7, 2018

തിരുവനന്തപുരം : രാജ്യത്ത് അതിവേഗം വളരുന്ന ടെക്‌നോളജി കമ്പനികളെ തെരഞ്ഞെടുക്കുന്ന ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യ 2018 ൽ തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക് വാന്റേജ് 15 ാം സ്ഥാനത്ത്. കേരളത്തിൽ നിന്ന് ടെക് വാന്റേജ് മാത്രമാണ് ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ൽ സ്ഥാനം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തെ വരുമാന വളർച്ച അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയത്.

ബാംഗലൂരിൽ നടന്ന ചടങ്ങിൽ ടെക് വാന്റേജ് ചീഫ് ടെക്‌നിക്കൽ ഓഫീസറും ഡയറക്ടറുമായ ദേവീ പ്രസാദ് ത്രിവിക്രമൻ ഡിലോയിറ്റ് മേധാവി കെ. ആർ. ശേഖറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും സേവനങ്ങളുമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ദേവീ പ്രസാദ് ത്രിവിക്രമൻ പറഞ്ഞു.