തകർന്നത് പുതിയ ബോയിംഗ് വിമാനം

Posted on: October 29, 2018

ജക്കാർത്ത : ഇന്നു രാവിലെ അപകടത്തിൽപ്പെട്ടത് കേവലം രണ്ട് മാസം മുമ്പ് ഡെലിവറി ലഭിച്ച പുതിയ ബോയിംഗ് 737-8 മാക്‌സ് വിമാനം. ഓഗസ്റ്റ് 13 ന് ലയൺ എയർ ഫ്‌ളീറ്റിൽ (ഫ്‌ളൈറ്റ് നമ്പർ ജെടി 610) എത്തിയ ശേഷം ഈ വിമാനം 800 മണിക്കൂർ യാത്രയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. 180 സീറ്റുകളാണ് വിമാനത്തിലുള്ളത്.

ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡർ വീണ്ടെടുത്താൽ മാത്രമെ അപകടകാരണം അറിവാകുകയുള്ളുവെന്ന് ഇന്തോനേഷ്യയുടെ നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്ടി കമ്മിറ്റി വ്യക്തമാക്കി. ഇതിനിടെ വിമാനത്തിന്റെ സീറ്റുകളും യാത്രക്കാരുടെ ബാഗേജുകളും ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കടൽപ്പരപ്പിൽ കണ്ടെത്തി. മത്സ്യബന്ധന ബോട്ടുകളും ഇന്തോനേഷ്യൻ നേവിയും തെരച്ചിൽ നടത്തിവരികയാണ്.