എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് മാറ്റി നല്‍കും

Posted on: October 22, 2018

കൊച്ചി : പ്രളയത്തെ തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നവര്‍ക്കു നവംബര്‍ 15 വരെ സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 16 മുതല്‍ 29 വരെ യാത്ര ചെയ്യാനാകാത്തവര്‍ക്കാണു ടിക്കറ്റ് മാറ്റി നല്‍കുക.

ഇങ്ങനെ മാറ്റി നല്‍കുന്ന ടിക്കറ്റില്‍ നവംബര്‍ 30 നകം യാത്ര ചെയ്യുകയും വേണം. നവംബര്‍ 15 ന് ശേഷം തീയതി മാറ്റുന്നവരില്‍ ഫീസ് ഈടാക്കും.