April 2024
ബി എസ് എന്‍ എല്‍ ആമസോണ്‍ – പ്രൈം അംഗത്വം
Posted on: October 22, 2018
മുംബൈ : ഇ – കൊമേഴ്‌സ് രംഗത്തെ വമ്പനായ ആമസോണുമായി ചേര്‍ന്ന് ബി എസ് എന്‍ എല്‍ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താകള്‍ക്ക് ആമസോണ്‍ പ്രൈം അംഗത്വം നല്‍കുന്നു. പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പം അതിവേഗ ഇ – കൊമേഴ്‌സ് ഡെലിവറി സൗകര്യവും ഈ അംഗത്വത്തിലൂടെ ലഭിക്കും.
399 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും 745 രൂപ മുതലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ പ്രൈം സേവനം ലഭ്യമാകും. 999 രൂപയുടെ സേവനമാണ് സൗജന്യമായി ലഭിക്കുക.
ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി, റോമിംഗ് വോയിസ്, വീഡിയോ കോളുകളും പ്രതിദിനം വേഗനിയന്ത്രണങ്ങളില്ലാതെ 2 ജിബി ഡേറ്റയും നല്‍കുന്ന 10 ദിവസം കാലാവധിയുള്ള സ്‌പെഷല്‍ താരിഫ് വൗച്ചറും (STV 78) ബി എസ് എന്‍ എല്‍ അവതരിപ്പിച്ചു.
10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി റിലയന്‍സ്
സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു
സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു
മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു