ഫിനാക്കിൾ മേധാവി ഹർഗോപാൽ രാജിവച്ചു

Posted on: October 6, 2014

Finacle-Haragopal--big

ഇൻഫോസിസിന്റെ ബാങ്കിംഗ് സോഫ്റ്റ്‌വേറായ ഫിനാക്കിളിന്റെ മേധാവി എം. ഹർഗോപാൽ രാജിവച്ചു. സീനിയർ വൈസ്പ്രസിഡന്റായിരുന്ന ഹർഗോപാൽ 19 വർഷം ഇൻഫോസിസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിനാക്കിളിന് 84 രാജ്യങ്ങളിലായി 183 ഇടപാടുകാരുണ്ട്. കോർബാങ്കിംഗ്, ഇ-ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സമഗ്രമായ ബാങ്കിംഗ് ഇടപാടുകളാണ് ഫിനാക്കിൾ അവതരിപ്പിക്കുന്നത്.

ജർമ്മൻ സോഫ്റ്റ്‌വേർ മേജറായ സാപിൽ നിന്നുള്ള മൈക്കേൽ റേ, ഹർഗോപാലിനു പകരം ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിന് വിശാൽ സിക്ക ചുമതലയേറ്റ ശേഷം നാലാമത്തെ വ്യക്തിയാണ് സാപിൽ നിന്നും ഇൻഫോസിസിൽ എത്തുന്നത്.