ബംഗലുരു – ലണ്ടൻ സർവീസുമായി എയർ ഇന്ത്യ

Posted on: October 10, 2018

മുംബൈ : എയർ ഇന്ത്യ നവംബർ 17 മുതൽ ബംഗലുരു – ലണ്ടൻ സെക്ടറിൽ നോൺസ്‌റ്റോപ്പ് വിമാന സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ (ചൊവ്വ, വ്യാഴം, ശനി) വീതമാണ് ഉണ്ടാകുക. ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ലണ്ടനിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് മടക്കയാത്ര. ബംഗലുരുവിൽ നിന്ന് ഫ്‌ളൈറ്റ് എഐ 177 ഇന്ത്യൻ സമയം പുലർച്ചെ 5.25 ന് പുറപ്പെട്ട് പ്രാദേശിക സമയം 11.05 ലണ്ടനിൽ എത്തിച്ചേരും. ലണ്ടനിൽ നിന്ന് ഫ്‌ളൈറ്റ് എഐ 178 പ്രാദേശിക സമയം ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്ക് ബംഗലുരുവിൽ എത്തും.

ബിസിനസ് ക്ലാസ് 1,29,500 രൂപയും ഇക്‌ണോമി ക്ലാസിൽ 35,220 രൂപയുമാണ് പ്രാരംഭ റിട്ടേൺ നിരക്ക്. നിലവിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് എയർ ഇന്ത്യയുടെ ലണ്ടൻ ഫ്‌ളൈറ്റുകൾ പുറപ്പെടുന്നത്.