കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Posted on: October 10, 2018

കൊച്ചി : കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഫോർ എക്‌സലൻസ് ഇൻ സോഷ്യൽ സർവീസിന്റെ 2018-19 വർഷത്തെ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞടുക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മെറിറ്റ് അവാർഡും നൽകും. വിദഗ്ധരായ ജഡ്ജിംഗ് കമ്മിറ്റിയാണ് വിജയികളെ നിർണയിക്കുന്നത്.

സംസ്ഥാനത്തെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് ജാതി മത വർഗ്ഗ ഭേദമന്യേ നിസ്വാർത്ഥ സേവനം കാഴ്ച വച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും പൂർണ്ണ വിവരങ്ങളും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മേൽവിലാസവും ഫോൺ നമ്പറും സഹിതം 2018 നവംബർ 15 ന് മുമ്പ് അപേക്ഷിക്കാം. വിലാസം : ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കെ ചിറ്റിലപ്പിള്ളി ടവർ, ബി.എം.സി. റോഡ്, തൃക്കാക്കര പി.ഒ, കാക്കനാട്, കൊച്ചി-682021. ഇ-മെയിൽ- സരളരീരവശി@ഴാമശഹ.രീാ. (ഫോൺ : 0484 – 2973955).