കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

Posted on: October 5, 2018

തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളം ഡിസംബർ 9 ന് ഉദ്ഘാടനം ചെയ്യും. ഇന്നലെയാണ് വിമാനത്താവളത്തിന് ഡിജിസിഎ ലൈസൻസ് അനുവദിച്ചത്. അതേസമയം പുതിയ വിമാനത്താവളത്തെ സംബന്ധിച്ച എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടപടികൾക്ക് ഡിസംബർ ആറു വരെ സമയം വേണ്ടി വരും.

കണ്ണൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററായി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയുള്ള വിമാനത്താവളമായി കണ്ണൂർ മാറും.

TAGS: Kannur Airport | KIAL |