മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി

Posted on: September 23, 2018

തിരുവനന്തപുരം : ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത്.

മൂന്നാഴ്ച മുമ്പാണ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയത്. നാട്ടിലേക്ക് തിരിക്കും മുമ്പ് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമേരിക്കൻ മലയാളികളിൽ നിന്ന് 150 കോടിയുടെ സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.