കല്യാൺ ജൂവലേഴ്‌സ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം ന്യൂഡൽഹിയിൽ തുറക്കും

Posted on: September 20, 2018

കൊച്ചി : കല്യാൺ ജൂവലേഴ്‌സിന്റെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം സെപ്റ്റംബർ 28 ന് ന്യൂഡൽഹിയിൽ തുറക്കും. സൗത്ത് എക്‌സ്റ്റൻഷൻ 2 ൽ രണ്ട് നിലകളിലായുള്ള ഫ്‌ളാഗ്ഷിപ്പ് ഷോറൂമിന് 125 കോടി രൂപയാണ് മുതൽമുടക്ക്.

കല്യാൺ ജൂവലേഴ്‌സിന്റെ അസംഖ്യം രൂപകൽപ്പനകൾ കണ്ടറിയുന്നതിനും ദൈനംദിന ഉപയോഗത്തിനും വധുക്കൾക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങൾക്ക് ധരിക്കുന്നതിനുമുള്ള വിപുലമായ ആഭരണങ്ങളാണ് പുതിയ ഷോറൂമിൽ. ഇന്ത്യയെമ്പാടുനിന്നുമുള്ള വിവാഹാഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണശേഖരമായ നിമാഹ്, നൃത്തംവയ്ക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയർ ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേക അവസരങ്ങൾക്കായുള്ള അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാൻ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണശേഖരങ്ങളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാകും.

കല്യാൺ ജൂവലേഴ്‌സ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ എൻസിആർ മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട ആഭരണബ്രാൻഡായി മാറിയെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു. ഉപയോക്താക്കൾക്ക് മികച്ച ഗുണമേന്മയും ലോകോത്തര രൂപകൽപ്പനയും സേവനനിലവാരവുമായി മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവമാണ് ഇവിടെ കാത്തിരിക്കുന്നതെന്ന് കല്യാണരാമൻ പറഞ്ഞു.