ഫോക്‌സ്‌വാഗൻ ഷോറൂമുകളിൽ ഫോക്‌സ്‌ഫെസ്റ്റ്

Posted on: September 15, 2018

കൊച്ചി : രാജ്യത്തെ 104 നഗരങ്ങളിലായുള്ള ഫോക്‌സ്‌വാഗന്റെ 121 ഷോറൂമുകളിൽ ഈ വർഷത്തെ ഫോക്‌സ്‌ഫെസ്റ്റ് ആരംഭിച്ചു. ഒക്‌ടോബർ അവസാനം വരെ നീളുന്ന ഫോക്‌സ്‌ഫെസ്റ്റിൽ ഇടപാടുകാർക്ക് ആകർഷകമായ നിരക്കിൽ വായ്പ, ഇൻഷ്വറൻസ് സൗകര്യം, കാറുകൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ പ്രത്യേക ബോണസ്, ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ് വേളകളിൽ സമ്മാനങ്ങൾ എന്നിവ ലഭ്യമാണ്.

വാൾട്ട് ഡിസ്‌നി കമ്പനിയുടെ സുപ്രസിദ്ധ കാർട്ടുൺ കഥാപാത്രമായ മിക്കി മൗസിന്റെ 90 ാം വാർഷികവും ഇത്തവണത്തെ ഫോക്‌സ്‌ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ ഭാഗമായി ഫോക്‌സ്‌വാഗൺ ഷോറൂമുകളിൽ മിക്കിയുമൊന്നിച്ച് ഫോട്ടോ എടുക്കാനുള്ള അവസരം, കുട്ടികൾക്ക് മിക്കി ചിത്രരചന മത്സരം, ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ് വേളകളിൽ നൽകപ്പെടുന്ന സമ്മാനങ്ങളിൽ മിക്കിമൗസിന്റെ ചിത്രം എന്നിവ ഉണ്ടാകും. വാൾട്ട് ഡിസ്‌നിയും യൂബ് ഐവർക്കും ചേർന്ന് രൂപ കൽപന ചെയ്ത മിക്കി മൗസ് 1928 നവംബർ 18 ന് സ്റ്റീംബോട്ട് വില്ലിയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

TAGS: Volksfest | Volkswagen |