സ്‌പൈസ്‌ജെറ്റ് കാര്‍ഗോ സര്‍വീസ് സെപ്റ്റംബര്‍ 18 മുതല്‍

Posted on: September 11, 2018

 

ന്യൂഡല്‍ഹി : സ്‌പൈസ് ജെറ്റ് ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ ആദ്യമായി കാര്‍ഗോ വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്‌പൈസ് എക്‌സ്പ്രസ്സ് എന്ന പേരിലുള്ള കാര്‍ഗോ വിഭാഗം വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഉദ്ഘാടനം ചെയ്തു.

ബോയിംഗ് 737 700 വിമാനത്തില്‍ സെപ്റ്റംബര്‍ 18 മുതലാണ് സേവനമാരംഭിക്കുക. സ്‌പൈസ് ജെറ്റ് അവതരിപ്പിക്കുന്ന നാല് കാര്‍ഗോ സര്‍വീസുകളില്‍ ആദ്യത്തേതാണിത്. ബാക്കി മൂന്നെണ്ണം (ഒരു ബോയിംഗ് 737 700 വിമാനവും രണ്ട് ബോയിംഗ് 737 800 വിമാനങ്ങളും) 2019 മാര്‍ച്ചോടെയാരംഭിക്കും.

കാര്‍ഗോ സേവനത്തിന് രാജ്യത്തിന് വലിയതോതില്‍ ആവശ്യക്കാരുണ്ടെന്ന് സ്‌പൈസ് ജെറ്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗ് പറഞ്ഞു. ഇന്ത്യയില്‍ കാര്‍ഗോ സംവിധാനം ആരംഭിക്കുന്ന ആദ്യ ഷെഡ്യൂള്‍ഡ് വിമാനക്കമ്പനിയാണ് സ്‌പൈസ്‌ജെറ്റ്.