മഹീന്ദ്ര മരാസോ വിപണിയിൽ

Posted on: September 3, 2018

മുംബൈ : മഹീന്ദ്രയുടെ മൾട്ടിപർപ്പസ് വാഹനമായ മരാസോ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം മുതലാണ് വിലകൾ ആരംഭിക്കുന്നത്. എം 2, എം, 4, എം 6, എം 8 എന്നീ നാല് വേരിയന്റുകളാണുള്ളത്. മരാസോയുടെ ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടങ്ങിയിരുന്നു.

എൽഇഡി പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ. 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡേടൈം റണ്ണിംഗ് ലാമ്പ്, ആൻഡ്രോയ്ഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ, റിയർ ക്യാമറ വിത്ത് സെൻസേഴ്‌സ് തുടങ്ങിയ നിരവധി സവിശേഷതകൾ മരാസോയിലുണ്ട്. യാത്രകൾക്ക് 7 ഉം 8 ഉം സീറ്റ് ഓപ്ഷനുകൾ.

ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലിറ്റർ ഡിസൽ എൻജിൻ 121 എച്ച്പി കരുത്തും 300 എൻഎം ടോർക്കും നൽകും. ലിറ്ററിന് 17.6 കിലോമീറ്ററാണ് മൈലേജ്. മരാസോയ്ക്ക് 2020 മുതൽ എഎംടി സൗകര്യമുള്ള പെട്രോൾ എൻജിൻ ലഭ്യമാകും. ആറ് നിറങ്ങളിൽ മരാസോ തെരഞ്ഞെടുക്കാം.