മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Posted on: September 2, 2018

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നു പുലർച്ചെ 4.40 ന്റെ ദുബായ് വിമാനത്തിലാണ് യാത്രതിരിച്ചത്. ഭാര്യ കമലയും അദേഹത്തെ അനുഗമിക്കുന്നുണ്ട്. മൂന്ന് ആഴ്ചയ്ക്ക് ശേഷം അദേഹം തിരിച്ചെത്തും.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ഗവർണർ പി. സദാശിവവുമായി ഇന്നലെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.