ഇന്ധവില കുതിച്ചുയരുന്നു

Posted on: August 28, 2018

 

കൊച്ചി : പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 80 രൂപയും ഡീസലിന് 74 രൂപയുമായി. ഡീസലിന് ഇന്ന് പതിനഞ്ചു പൈസയാണ്പൈസയാണ് കൂടിയത്. തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ പെട്രോളിന് 81 രൂപയും ഡീസലിന് 74.68 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഇറക്കുമതി ചെലവേറുന്നതും ഇന്ധന വില ഉയരുന്നതിനു കാരണമാണ്. കഴിഞ്ഞ നാലു ദിവസും ഇന്ധനവില ഉയര്‍ന്നു.