കേരളത്തിന് സഹായവുമായി ഹ്യുണ്ടായി

Posted on: August 19, 2018

തിരുവനന്തപുരം : പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഹ്യുണ്ടായിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായി ഒരു കോടി രൂപ സംഭാവന ചെയ്തു.

ഹ്യുണ്ടായി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീഫൻ സുധാകർ, സീനിയർ ജനറൽ മാനേജർ വൈ. എസ്. ചാങ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കോടി രൂപയുടെ സഹായം കൈമാറി.

നേരത്തെ ടിവിഎസ് മോട്ടോർ ഒരു കോടി രൂപയും മെഴ്‌സിഡസ് ബെൻസ് 30 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.