ഇൻഫോസിസ് സിഎഫ്ഒ രാജിവെച്ചു

Posted on: August 18, 2018

ബംഗലുരു : ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. ഡി. രംഗനാഥ് രാജിവെച്ചു. നവംബർ 16 വരെ അദേഹം തൽസ്ഥാനത്ത് തുടരും. കഴിഞ്ഞ 18 വർഷമായി ഇൻഫോസിസിലുണ്ടായിരുന്ന രംഗനാഥ് കൺസൾട്ടിംഗ്, ഫിനാൻസ്, റിസ്‌ക്ക് മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സിഇഒ സലിൽ പരേഖിന് ഒപ്പം പ്രവർത്തിക്കുന്നതിന് ഈ വർഷം ആദ്യം രംഗനാഥ് യുഎസിൽ നിന്ന് ബംഗലുരുവിലേക്ക് മാറിയിരുന്നു. പുതിയ സിഎഫ്ഒയ്ക്കായി ഇൻഫോസിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.