നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ചിടും

Posted on: August 16, 2018

കൊച്ചി : പ്രളയക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും. വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി.

കനത്തമഴ മൂലം ഓഗസ്റ്റ് 15 ന് പുലർച്ചെ മുതലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത്. ചെങ്കൽതോട്ടിൽ നിന്നുള്ള അനിയന്ത്രിതമായ ജലപ്രവാഹം മൂലം റൺവേയും ഓപ്പറേഷൻ ഏരിയയും വെള്ളത്തിനടിയിലാണ്.