നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

Posted on: August 15, 2018

കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ചെങ്കൽ തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയും പാർക്കിംഗ് ബേയും വെള്ളത്തിനടിയിലായി. ശനിയാഴ്ച രണ്ട് മണി വരെ എല്ലാ സർവീസുകളും റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദിവസം വിമാനത്താവളം അടച്ചിടേണ്ടി വരുന്നത്.

മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തുകളയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പല വിമാനക്കമ്പനികളും സർവീസുകൾ കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തേക്കും മാറ്റി.

വിമാനത്താവളത്തിലെ കൺട്രോൾ റൂം നമ്പരുകൾ : 0484-3053500, 2610094