പ്രധാനമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു

Posted on: August 8, 2018

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി കലൈഞ്ജർ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജാജി ഹാളിലെത്തിയ പ്രധാനമന്ത്രി എം.കെ. സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിത് എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തി പ്രധാനമന്ത്രിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.