പുലർച്ചെ നാല് മുതൽ രാജാജി ഹാളിൽ പൊതുദർശനം

Posted on: August 7, 2018

ചെന്നൈ : കരുണാനിധിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ നാല് മുതൽ രാജാജി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ഇപ്പോൾ ഗോപാലപുരത്തെ വസതിയിലുള്ള മൃതദേഹം ഒരു മണിയോടെ മകൾ കനിമൊഴിയുടെ സിഐടി കോളനിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് രാജാജി ഹാളിലേക്ക് മാറ്റും.

കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ചെന്നൈയിലെത്തും. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നിരവധി പ്രമുഖർ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS: DMK | Kalaignar | Karunanidhi |