മെറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്തതിന് എതിരെ ഹർജി

Posted on: August 7, 2018

ചെന്നൈ : കരുണാനിധിക്ക് മെറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഹർജി ഇന്നു തന്നെ പരിഗണിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാഡി ജി. രമേഷ് പറഞ്ഞു. മദ്രാസ് ഹൈക്കോടതി രാത്രി 10.30ന് ഹർജി പരിഗണിക്കും.

മെറീന ബീച്ചിലെ അണ്ണാസമാധിക്കു സമീപം സംസ്‌കാരം നടത്താൻ അനുവദിക്കണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. എന്നാൽ ഗാന്ധിമണ്ഡപത്തിന് സമീപം രണ്ട് ഏക്കർ സ്ഥലം അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്.