19
Friday
April 2024
April 2024
കരുണാനിധിക്ക് രാജ്യത്തിന്റെ ആദരം : നാളെ ദേശീയ ദു:ഖാചരണം
Posted on: August 7, 2018
ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി കേന്ദ്ര ഗവൺമെന്റ് നാളെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും തമിഴ്നാട്ടിൽ ഉടനീളവും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നാളെ പൊതു അവധിയാണ്. സിനിമശാലകളും കടകമ്പോളങ്ങളും തുറക്കില്ലെന്ന് ബന്ധപ്പെട്ട വ്യാപാര സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
പുതുച്ചേരിയിൽ മൂന്ന് ദിവസത്തെയും കർണാടകത്തിൽ ഒരു ദിവസത്തെയും ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: DMK | Kalaignar | Karunanidhi | National Mourning |
News in this Section