കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി

Posted on: August 7, 2018

ചെന്നൈ : കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. കലൈഞ്ജർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ചെന്നൈയിൽ എത്തും.

സംസ്‌കാര സമയം തീരുമാനിച്ചിട്ടില്ല. നാളെ രാജാജി ഹാളിൽ പൊതുദർശനത്തിന് വച്ചശേഷമായിരിക്കും സംസ്‌കാരം. സംസ്‌കാരസ്ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്.

TAGS: DMK | Kalaignar | Karunanidhi |