തമിഴ്‌നാട്ടിൽ നാളെ അവധി : ഏഴ് ദിവസത്തെ ദു:ഖാചരണം

Posted on: August 7, 2018

ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. മരണവാർത്ത പുറത്തുവന്നതോടെ കടകമ്പോളങ്ങൾ അടച്ചു.

വാഹനഗതാഗതവും ഏറെക്കുറെ നിലച്ചു. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

കരുണാനിധിയുടെ വേർപാടിൽ അനുശോചിച്ച് പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: DMK | Kalaignar | Karunanidhi |