കരുണാനിധി തമിഴ്‌നാടിന്റെ വികസന നായകൻ : രാഷ്ട്രപതി

Posted on: August 7, 2018

ന്യൂഡൽഹി : തമിഴ്‌നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് കരുണാനിധിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.