കരുണാനിധിയുടെ ആരോഗ്യനില കൂടുതൽ വഷളായി

Posted on: August 7, 2018

ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില കൂടുതൽ വഷളായി. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലാണ് സ്ഥിതി മോശമായത്. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്. ചികിത്സകൾ ഫലം കാണുന്നില്ലെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

കരുണാനിധിയുടെ നില ആശങ്കാജനകമായതോടെ തമിഴ്‌നാട്ടിൽ സുരക്ഷ ശക്തമാക്കി. എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും ഡ്യൂട്ടിക്ക് എത്താൻ ഡിജിപി നിർദേശിച്ചു.

കരുണാനിധിയുടെ മകൻ എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി, മകൾ കനിമൊഴി എന്നിവർ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.