കാവേരി ആശുപത്രിക്ക് മുന്നിൽ വൻ ജനാവലി

Posted on: August 7, 2018

ചെന്നൈ : കരുണാനിധി ചികിത്സയിൽ കഴിയുന്ന ആൽവാർപെട്ടിലെ കാവേരി ആശുപത്രിക്ക് മുന്നിൽ വൻജനാവലി. കലൈഞ്ജറുടെ ആരോഗ്യനില വഷളായതറിഞ്ഞ് ആശങ്കയോടെ ആയിരകണക്കിന് ഡിഎംകെ പ്രവർത്തകരാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്.

കരുണാനിധിയുടെ ബന്ധുക്കളിൽ പലരും ആശുപത്രിയിൽ നിന്ന് മടങ്ങി. ചെന്നൈ നഗരത്തിലുടനീളം കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്.