മാരുതിയുടെ വില്പനയിൽ ജൂലൈയിൽ നേരിയ ഇടിവ്

Posted on: August 1, 2018

ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പനയിൽ ജൂലൈയിൽ നേരിയ ഇടിവ്. മൊത്തം വില്പന 2017 ജൂലൈയിലെ 165,346 കാറുകളിൽ നിന്ന് 2018 ജൂലൈയിൽ 164,369 കാറുകളായി കുറഞ്ഞു. ആഭ്യന്തരവില്പന കഴിഞ്ഞവർഷം ഇതേകാലയളവിലെ 1,54,001 യൂണിറ്റുകളിൽ നിന്ന ഈ വർഷം 1,54,150 യൂണിറ്റുകളായി വർധിച്ചു.

ആൾട്ടോ, വാഗൺആർ എന്നിവയുടെ വില്പന 10.9 ശതമാനം കുറഞ്ഞു. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബെലേനോ, ഡിസയർ എന്നിവയുടെ വില്പന 17.8 ശതമാനം വർധിച്ചു. ബ്രെസ, എസ് – ക്രോസ്, എർട്ടിഗ എന്നിവയുടെ വില്പന 4.9 ശതമാനം കുറഞ്ഞു.

ജൂലൈയിൽ കയറ്റുമതി 9.9 ശതമാനം കുറഞ്ഞ് 10,219 കാറുകളായി. കഴിഞ്ഞ ജൂലൈയിൽ 11,345 കാറുകളായിരുന്നു കയറ്റുമതി.

TAGS: Maruti Suzuki |