കരുണാനിധിയുടെ നിലയിൽ മാറ്റമില്ല

Posted on: July 30, 2018

ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം. കരുണാനിധിയുടെ നിലയിൽ മാറ്റമില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് കരുണാനിധിയെ സന്ദർശിച്ചു.

ആശുപത്രിക്ക് മുന്നിൽ ആയിരകണക്കിന് ഡിഎംകെ പ്രവർത്തകരാണ് തടിച്ചുകൂടിയിട്ടുള്ളത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തമിഴ്‌നാട് പോലീസും തയാറെടുത്തിട്ടുണ്ട്. പലയിടത്തും അർധസൈനിക വിഭാങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്.