കാവേരി ആശുപത്രിക്ക് മുന്നിൽ നിന്ന് ഡിഎംകെ പ്രവർത്തകരെ മാറ്റാൻ ലാത്തിവീശി

Posted on: July 29, 2018

ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില അറിയാൻ കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകരെ മാറ്റാൻ പോലീസ് ലാത്തിവീശി. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ സമാധാനിപ്പിക്കാൻ ഡിഎംകെ നേതാക്കൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സംയമനം പാലിക്കണമെന്നും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജാ പറഞ്ഞു.

കരുണാനിധിയുടെ ഗോപാലപുരത്തേക്കുള്ള എല്ലാ റോഡുകളും ബാരിക്കേഡുകൾ തീർത്ത് പോലീസ് തടഞ്ഞിരിക്കുകയാണ്.