മാരുതി സ്വിഫ്റ്റ്, ഡിസയര്‍ കാറുകള്‍ തിരിച്ചു വിളിച്ചു

Posted on: July 25, 2018

ന്യൂഡല്‍ഹി : മാരുതി സുസുക്കി സ്വിഫ്റ്റ്,ഡിസയര്‍ കാറുകള്‍ തിരിച്ചു വിളിച്ചു. എയര്‍ബാഗ് കണ്‍ട്രോളറിനുണ്ടായ തകരാറാണു തിരിച്ചു വിളിക്കാന്‍ കാരണം. 566 സ്വിഫ്റ്റുകളും 713 ഡിസൈര്‍ കാറുകളും ഉള്‍പ്പെടെ 1279 കാറുകളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്.

2018 മെയ് 7നും 2018 ജൂലൈ 5 നും മദ്ധ്യേ പുറത്തിറക്കിയ കാറുകളാണ് തിരിച്ചു വിളിച്ചത്. തിരിച്ചു വിളിച്ച കാറുകള്‍ മാരുതി അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിച്ചാല്‍ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നു കമ്പിനി അറിയിച്ചു.