എയർ ഏഷ്യ ലോ ഫെയർ മാഡ്‌നെസ് ഓഫർ

Posted on: July 10, 2018

ബംഗലുരു : എയർ ഏഷ്യ ഇന്ത്യ ആഭ്യന്തരസർവീസുകളിൽ 999 രൂപയുടെയും വിദേശ സർവീസുകളിൽ 3,399 രൂപയുടെയും ലോ ഫെയർ മാഡ്‌നെസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 15 ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുകയുള്ളു.

2019 ഫെബ്രുവരി ഒന്നു മുതൽ 2019 ഓഗസ്റ്റ് 13 വരെയാണ് യാത്രാകാലാവധി. ഈ മാസം 26 മുതൽ ബംഗലുരുവിൽ നിന്ന് അമൃതസറിലേക്ക് പ്രതിദിന സർവീസും എയർ ഏഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. 4,099 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്.