മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍

Posted on: July 6, 2018

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് വഴി യുഎസിലേക്കു പോയി. 18 ന് അദേഹം തിരികെയെത്തും.

നിപ്പ പ്രതിരോധത്തിനു കേരളം സ്വീകരിച്ച നടപടികളെ അംഗീകരിച്ചുകൊണ്ടു ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. മന്ത്രി കെ.കെ.ശൈലജയും ചടങ്ങില്‍ പങ്കെടുക്കും.

ഫിലാഡല്‍ഫിയയില്‍ ഫൊക്കാന സമ്മേളത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.  ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഫൊക്കാന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.