ഫ്‌ളിപ്പ്കാർട്ടിൽ സാംസംഗ് കാർണിവൽ

Posted on: June 13, 2018

കൊച്ചി : സാംസംഗ് ഓൺലൈൻ സ്റ്റോറായ ഫ്‌ളിപ്പ്കാർട്ടിൽ സാംസംഗ് കാർണിവൽ സംഘടിപ്പിക്കുന്നു. കാർണിവലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും പ്രത്യേക ഇഎംഐ സംവിധാനവും സാംസംഗ് നൽകും. 14 ാം തീയതി വരെയാണ് സാംസംഗ് കാർണിവൽ.

സാംസംഗ് കാർണിവലിനോടനുബന്ധിച്ച് സാംസംഗ് ഗാലക്‌സി എസ്8+ 10000 രൂപ കുറവിൽ 43,990 രൂപയ്ക്കും എസ്8ന് 12,000 രൂപയാണ് ഓഫ്. 37,990 രൂപക്കും എസ്8 ഫ്‌ളിപ്പ്കാർട്ടിൽ ലഭിക്കും. സാംസംഗ് ഗാലക്‌സി ഓൺ നെക്സ്റ്റ് 64 ജിബി പതിപ്പ് 7000 രൂപ കിഴിവോടെ 10,900 രൂപക്ക് ലഭിക്കും. 16ജിബി 2009 രൂപ കുറവോടെ 8990 രൂപക്കും ലഭിക്കും.

ഗാലക്‌സി ജെ3 പ്രോ 1800 രൂപ കിഴിവിൽ 6690 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിൽ നിന്നും വാങ്ങാം. ഗാലക്‌സി ഓൺ 5 സ്മാർട്ട് ഫോണിന് സാംസംഗ് കാർണിവൽ പ്രകാരം 2991 രൂപ കിഴിവിൽ 5999 രൂപക്ക് ലഭിക്കുമെന്ന് സാംസംഗ് ഇന്ത്യ ഓൺലൈൻ ബിസിനസ് വൈസ് പ്രസിഡണ്ട് സന്ദീപ് സിംഗ് അറോറ പറഞ്ഞു.