ആമസോൺ ഇന്ത്യയിൽ 2600 കോടി മുതൽമുടക്കുന്നു

Posted on: May 9, 2018

ന്യൂഡൽഹി : ആമസോൺ ഇന്ത്യയിൽ 2,600 കോടി രൂപ മുതൽമുടക്കാനൊരുങ്ങുന്നു. ഫ്‌ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 30 ബില്യൺ ഡോളർ വിപണിവ്യാപ്തമുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 2026 ൽ 200 ബില്യൺ ഡോളറിന്റേതാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.

ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ ഫ്‌ളിപ്കാർട്ടിന് മിന്ത്ര, ജബോംഗ് എന്നീ സബ്‌സിഡയറികൾ ഉൾപ്പടെ 40 ശതമാനം വിപണി വിഹിതമുണ്ട്. ആമസോണിന്റെ വിപണി വിഹിതം 31 ശതമാനമാണ്.

TAGS: Amazon |