കത്രീന കൈഫ് കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ് അംബാസഡർ

Posted on: April 24, 2018

കൊച്ചി : കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു. കത്രീന കൈഫിനെ കല്യാൺ ജൂവലേഴ്‌സിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആത്മവിശ്വാസവും പുരോഗനമ ചിന്താഗതിയും ഉൾച്ചേരുന്ന വ്യക്തിത്വമാണ് കത്രീന കൈഫിന്റേത്. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും ആരാധകരുള്ള കത്രീനയ്ക്ക് ഉപയോക്താക്കളുമായി കൂടുതൽ മികച്ച ബന്ധങ്ങൾ സ്ഥാപിക്കാനാകും. ഭാവിയിൽ ഇന്ത്യയിലും ആഗോളതലത്തിലും വളർച്ച നേടാൻ പുതിയ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് കല്യാണരാമൻ പറഞ്ഞു.

കല്യാണിന്റെ സ്വർണം, ഡയമണ്ട് ആഭരണ ശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നല്കും. പുതിയതായി പുറത്തിറക്കുന്ന ടെലിവിഷൻ പരസ്യങ്ങളിൽ കത്രീനയായിരിക്കും പ്രത്യക്ഷപ്പെടുക. കല്യാൺ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും ഷോറൂമുകളിൽ ഉപയോക്താക്കളുമായുള്ള പരിപാടികളിൽ പങ്കെടുക്കുന്നതും കത്രീനയായിരിക്കും. കമ്പനിയുടെ പ്രചാരണത്തിൽ പ്രത്യേകിച്ച് വടക്കും പടിഞ്ഞാറുമുള്ള വിപണികളിൽ കല്യാണിന്റെ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം കത്രീന കൈഫും പ്രത്യക്ഷപ്പെടും.