എസ്. ജയശങ്കർ ടാറ്റാ ഗ്രൂപ്പ് ഗ്ലോബൽ കോർപറേറ്റ് അഫയേഴ്‌സ് മേധാവി

Posted on: April 23, 2018

മുംബൈ : മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ ടാറ്റാ ഗ്രൂപ്പ് ഗ്ലോബൽ കോർപറേറ്റ് അഫയേഴ്‌സ് മേധാവിയായി നിയമിച്ചു. ടാറ്റാസൺസിന്റെ രാജ്യാന്തര ഓഫീസുകൾ ഇനി മുതൽ ജയശങ്കറിന്റെ നിയന്ത്രണത്തിലാകും.

ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1977 ൽ ചേർന്ന എസ്. ജയശങ്കർ 2015-2018 (ജനുവരി) കാലയളവിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു. യുഎസിലെയും ചൈനയിലെയും അംബാസഡറായും സിംഗപ്പൂർ ഹൈക്കമ്മീഷ്ണറായും പ്രവർത്തിച്ചിട്ടുണ്ട്.