കേശവ് മുരുഗേഷിന് സിഎൻബിസി അവാർഡ്

Posted on: April 12, 2018

കൊച്ചി : ആഗോള ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് സേവന ദാതാക്കളായ ഡബ്ല്യു എൻ എസ് ഗ്രൂപ്പ് സിഇഒ കേശവ് ആർ മുരുഗേഷിന് സിഎൻബിസിഏഷ്യ ഇന്ത്്യ ഡിസ്‌റപ്റ്റർ അവാർഡ്. വ്യവസായ മേഖലകളിലെ മികവിനും നൂതനാശയങ്ങൾക്കും ഏഷ്യയിലെ വ്യവസായികൾക്ക് നൽകുന്നതാണ് സിഎൻബിസിയുടെ ഡിസ്‌റപ്റ്റർ അവാർഡ്.

ഡബ്ല്യുഎൻഎസിന്റെ കഠിനാധ്വാനികളായ 35000ലേറെ തൊഴിലാളികൾക്ക് ലഭിച്ച അംഗീകാരമാണ് സിഎൻബിസി അവാർഡെന്ന് കേശവ് ആർ മുരുഗേഷ് പറഞ്ഞു. ട്രാവൽ, ഇൻഷുറൻസ്, ബാങ്കിങ്ങ്, ഫിനാൻഷ്യൽ സർവീസസ്, ഷിപ്പിങ്ങ്, ലോജിസ്റ്റിക്‌സ്, റീട്ടെയ്ൽ ആൻഡ് കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ്, ഹെൽത്ത് കെയർ എന്നീ മേഖലകളിലാണ് ഡബ്ല്യു എൻ എസിന്റെ പ്രവർത്തനം. ചൈന, ബ്രിട്ടൺ, പോളണ്ട്, യുഎസ്എ, കോസ്റ്റാറിക്ക, റുമാനിയ, ശ്രീലങ്ക തുടങ്ങി 53 രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യം ഉണ്ട്.

TAGS: CNBC | WNS |