ബ്ലോക്‌ചെയിൻ ടെക്‌നോളജി സെമിനാർ 4 ന് കൊച്ചിയിൽ

Posted on: April 2, 2018

കൊച്ചി : ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ മനുഷ്യരാശിയെ എങ്ങനെ സ്വാധീനിക്കാൻ പോകുന്നു എന്ന വിഷയത്തെക്കുറിച്ച് ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് ഏപ്രിൽ 4 ന് ബുധനാഴ്ച വൈകുന്നേരം 5 ന് പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യു സെന്ററിൽ സെമിനാർ നടത്തും. ഐക്യൂമൻ ടെക്‌നോളജീസ് ഇൻ കോർപറേറ്റിന്റെ സ്ഥാപകനും ചീഫ് ബിസിനസ് ഓഫീസറുമായ കാർത്തിക് ബാലസുബ്രഹ്മണ്യൻ വിഷയമവതരിപ്പിക്കും.

ബിസിനസ്, വിവരങ്ങൾ കൈമാറൽ, ഇന്റർനെറ്റിലൂടെയുള്ള വ്യാപാരം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ പോകുന്ന ബ്ലോക് ചെയിൻ ടെക്‌നോളജി അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബാങ്കർമാർ, ഇമിഗ്രേഷൻ ഓഫീസർമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കാൻ പര്യാപ്തമാണ്.