കെ. ടി. ചാണ്ടി സ്മാരക പ്രഭാഷണം 27 ന് സൈം കാമ്പസിൽ

Posted on: March 26, 2018

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും കേരള മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണം 27 ന് നടക്കും. കളമശേരി സൈം കാമ്പസിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് റീഡിഫ് ഡോട്ട്‌കോം സ്ഥാപക ചെയർമാൻ അജിത് ബാലകൃഷ്ണൻ പ്രഭാഷണം നിർവഹിക്കും.