ഇത്തിഹാദ്, ജെറ്റ് എയർവേസിൽ നിന്ന് പിൻവാങ്ങിയേക്കും

Posted on: March 2, 2018

മുംബൈ : ഇത്തിഹാദ് എയർവേസ്, ജെറ്റ് എയർവേസിലെ നിക്ഷേപം പിൻവലിച്ചേക്കുമെന്ന് വ്യോമയാന വിപണിഗവേഷണ സ്ഥാപനമായ കാപ. ജെറ്റ് എയർവേസിൽ ഇത്തിഹാദിന് 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ജെറ്റ് എയർവേസിന്റെ ഓഹരി വാങ്ങാൻ 2069 കോടി രൂപയാണ് 2013 ൽ ഇത്തിഹാദ് മുതൽമുടക്കിയത്.

നിക്ഷേപ പങ്കാളിത്തം പിരിയുന്നത് സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ ജെറ്റ് എയർവേസ് എയർ ഫ്രാൻസ് – കെഎൽഎം ഗ്രൂപ്പുമായി തന്ത്രപരമായ സഖ്യത്തിൽ ഏർപ്പെട്ടിരുന്നു.