ഇൻഫോസിസ് യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിൽദാതാവ്

Posted on: February 20, 2018

ബംഗലുരു : ഇൻഫോസിസിനെ യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിൽദാതാവായി ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞടുത്തു. യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലും ഇൻഫോസിസ് തന്നെയാണ് മുന്നിൽ.

യൂറോപ്പിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യമുള്ള കമ്പനികൾക്കുള്ള ടോപ് എംപ്ലോയർ അവാർഡും ഇൻഫോസിസിന് ലഭിച്ചു. യൂറോപ്പ് ഇൻഫോസിസിന്റെ നിർണായക വിപണികളിലൊന്നാണെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ യുബി പ്രവീൺ റാവു പറഞ്ഞു. ആഗോളവരുമാനത്തിന്റെ നാലിലൊന്ന് യൂറോപ്പിൽ നിന്നാണ്. ഇത്തരം അംഗീകാരങ്ങൾ യൂറോപ്പിലെ വളർച്ചയെ സഹായിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.