സഞ്ജീവ് ബജാജ് ഇവൈ എന്റർപ്രണർ ഓഫ് ദി ഇയർ

Posted on: February 18, 2018

ന്യൂഡൽഹി : ബജാജ് ഫിൻസെർവ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് ബജാജിനെ 2017 ലെ ഇവൈ എന്റർപ്രണർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ധനവായ്പ, ലൈഫ്-ജനറൽ ഇൻഷുറൻസ്, സാമ്പത്തിക ഉപദേശം തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലെ ബജാജ് ഫിൻസെർവ് കൈവരിച്ച മികവ് പരിഗണിച്ചാണ് സഞ്ജീവ് ബജാജിനെ മികച്ച സംരംഭകനായി തെരഞ്ഞെടുത്തത്. 400 ലേറെ പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ഈ വർഷം ജൂൺ 13 മുതൽ 17 വരെ മോണ്ടെ കാർലോയിൽ നടക്കുന്ന ഇവൈ വേൾഡ് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡിൽ സഞ്ജീവ് ബജാജ് ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇന്ത്യയിലെ പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റിയ ഇ  ശ്രീധരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. നിതിൻ കാമത്ത് (സറോധ), അജയ് സിംഗ് (സ്‌പൈസ്‌ജെറ്റ്), പുനീത് ഡാൽമിയ (ഡാൽമിയ ഭാരത് ഗ്രൂപ്പ്), കെ.ആർ. സതീഷ്‌കുമാർ ( എൻസെൻ ഗ്ലോബൽ സൊല്യൂഷൻസ്), രതീഷ് ഷാ (എഡിൽവീസ് ഗ്രൂപ്പ്), സുന്ദർ അശോക് ഗെനോമാൽ (പേജ് ഇൻഡസ്ട്രീസ്), ഗ്ലെൻ മാരിയോ സൽദാന (ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്), അഖില ഗുപ്ത (ഭാരതി ഇൻഫോടെൽ), സുമന്ത് സിൻഹ (റിന്യു പവർ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.

TAGS: Bajaj Finserv | EOY 2017 | EY |