വി-ഗാർഡിന് പുതിയ ലോഗോ

Posted on: February 10, 2018

ബംഗലുരു : വി-ഗാർഡ് ഇൻഡസ്ട്രീസ് പുതിയ ലോഗോ അവതരിപ്പിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വി-ഗാർഡ് ലോഗ പരിഷ്‌കരിച്ചത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതുതലമുറ കമ്പനിയായി മാറുകയാണ് വി-ഗാർഡിന്റെ ലക്ഷ്യം.

ചുവന്ന നിറത്തിലുള്ള കംഗാരുവിന് പകരം കറുത്ത പശ്ചാലത്തിൽ സ്വർണ്ണവർണമുള്ള കംഗാരുവിനെയാണ് ലോഗോയിൽ ചിത്രീകരിച്ചിട്ടുള്ളത്. ബംഗലുരുവിലെ ഓബ്‌റോയ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലിപ്പിള്ളി ലോഗ പുറത്തിറക്കി.